Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Temple

മു​ഖ്യ​മ​ന്ത്രി സ​ന്നി​ധാ​ന​ത്ത്; തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട​തു​റ​ന്നു

പ​ത്ത​നം​തി​ട്ട: തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ദ​ർ​ശ​ന​ത്തി​നാ​യി നി​ര​വ​ധി ഭ​ക്ത​രാ​ണ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​മ്പ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​നും സ​ന്നി​ധാ​ന​ത്തെ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പ​മ്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച മു​ഖ്യ​മ​ന്ത്രി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​ബ​രി​മ​ല​യി​ലെ​ത്തി. 

കാ​ൽ​ന​ട​യാ​യി മു​ഴു​വ​ൻ കാ​ന​ന​പാ​ത​യും പി​ന്നി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ട് ഇ​ല്ലാ​തെ​യാ​ണ് എ​ത്തി​യ​തെ​ന്ന​തി​നാ​ൽ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ല്ല ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ത​ന്നെ മ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള മേ​ൽ​ശാ​ന്തി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. 

രാ​വി​ലെ സ​ന്നി​ധാ​ന​ത്ത് ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് മേ​ൽ​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ മേ​ൽ​ശാ​ന്തി​യെ ദേ​വ​ന​ന്ദ​നും മാ​ളി​ക​പ്പു​റ​ത്തെ മേ​ൽ​ശാ​ന്തി​യെ അ​ന​ശ്വ​ര​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും.

Kerala

കും​ഭ​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട 12ന് ​തു​റ​ക്കും

പ​ത്ത​നം​തി​ട്ട: കും​ഭ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും.

തുടർന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​രും. 13ന് ​രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കു​ക. 13 മു​ത​ൽ ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം പ​തി​നെ​ട്ടാം പ​ടി​യി​ൽ പ​ടി​പൂ​ജ ഉ​ണ്ടാ​യി​രി​ക്കും. കും​ഭ​മാ​സ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 17ന് ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

 

Kerala

ശബരിമലയിൽ പോക്കറ്റടി സംഘം; പോലീസ് തെരച്ചിൽ, 40 കേസുകൾ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ പോ​ക്ക​റ്റ​ടി സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു. മോ​ഷ്ടാ​ക്ക​ളെ വ​ല​യി​ലാ​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത് തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന ശ​ബ​രി​മ​ല​യി​ൽ മോ​ഷ്ടാ​ക്ക​ളെ പൊ​ക്കാ​നു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണു പോ​ലീ​സ്. സീ​സ​ൺ ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​തു​വ​രെ​യാ​ണ് 40 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മോ​ഷ​ണം, അ​ടി​പി​ടി, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ.

തി​ര​ക്കു വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ക്ക​റ്റ​ടി കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​യോ​ഗി​ച്ചു. തീ​ർ​ഥാ​ട​ക​ർ പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ്, മൊ​ബൈ​ൽ ഫോ​ൺ, വി​ല​പി​ടി​പ്പു​ള്ള മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ ശ്ര​ദ്ധ​യോ​ടെ സൂ​ക്ഷി​ക്ക​ണം.

നീ​ലി​മ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പോ​ക്ക​റ്റ​ടി, മോ​ഷ​ണം എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക സം​ഘം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. അ​പ്പാ​ച്ചി​മേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​വി​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി.​കെ. മ​നോ​ജ് പ​റ​ഞ്ഞു.

Kerala

ശബരിമല തീർഥാടനകാലത്തിന് ഇന്നു തുടക്കം

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം ന​ട ഇ​ന്ന് തു​റ​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ക്കും.

6.30ന് ​ശ​ബ​രി​മ​ല സോ​പാ​ന​ത്ത് നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി പ്ര​സാ​ദ് ന​മ്പൂ​തി​രി​യെ ത​ന്ത്രി അ​ഭി​ഷേ​കം​ചെ​യ്ത് അ​വ​രോ​ധി​ക്കും. തു​ട​ർ​ന്ന് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ന​ട​യി​ൽ നി​യു​ക്ത മേ​ൽ​ശാ​ന്തി മ​നു ന​മ്പൂ​തി​രി​യു​ടെ അ​വ​രോ​ധി​ക്ക​ൽ ച​ട​ങ്ങും ന​ട​ക്കും.

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം: സ​ന്നി​ധാ​ന​ത്തെ​ത്തു​ക പ്ര​ത്യേ​ക ജീ​പ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ത്തി​ന് പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ ആ​യി. ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​ര​മാ​ണ് രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ലെ​ത്തു​ക.

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി രാ​ജ്ഭ​വ​നി​ൽ ത​ങ്ങും. 22ന് ​രാ​വി​ലെ 9.35ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക് തി​രി​ക്കും. 10.20ന് ​നി​ല​യ​ക്ക​ലി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി റോ​ഡ് മാ​ർ​ഗം പ​മ്പ​യി​ലെ​ത്തും.

പ​മ്പ​യി​ൽ നി​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക ഖു​ർ​ഖാ ജീ​പ്പി​ലാ​ണ് വാ​ഹ​ന വ്യൂ​ഹം ഒ​ഴി​വാ​ക്കി മ​ല​ക​യ​റു​ക. നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​യി​രി​ക്കും ജീ​പ്പി​ൽ ഉ​ണ്ടാ​കു​ക. അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കും.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്ട​പ​തി ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ ത​ങ്ങും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മൂ​ന്നി​ന് പ​മ്പ​യി​ലേ​ക്ക് തി​രി​ക്കും.

തി​രി​ച്ച് റോ​ഡ് മാ​ർ​ഗം നി​ല​യ്ക്ക​ലി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​ക്കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തും. സം​സ്ഥാ​ന​ത്തെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം 24ന് ​മ​ട​ങ്ങും.

Kerala

ക​ന്നി​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ച്ചു.

തു​ട​ർ​ന്ന് പ​തി​നെ​ട്ടാം പ​ടി​യ്ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 21 ന് ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം 20ന് ​പ​മ്പ​യി​ൽ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ചേ​രു​ന്ന അ​യ്യ​പ്പ സം​ഗ​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up